വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ; KSRTC പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കെഎസ്ആ‍ർടിസി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മെയ് 17 മുതൽ 18 വരെ തിരുവനന്തപുരത്തേക്ക് കൂടുതൽ ബസുകൾ ഓടിക്കാൻ നിർദ്ദേശം നൽകി. മെയ് 17-ന് തിരുവനന്തപുരത്തേക്കുള്ള മിക്ക ദീർഘദൂര ബസുകളിലെയും സീറ്റുകൾ ഇതിനോടകം ബുക്കിംഗ് പൂർത്തിയായിരുന്നു.

 

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മടക്കയാത്രയ്ക്കും സൗകര്യം ഒരുക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തിരികെ പോകുന്നവർക്കായി തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് പ്രത്യേക സർവീസുകൾ ഉണ്ടാകും. അധികമായി അനുവദിക്കുന്ന ബസുകളിൽ ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാക്കാൻ യൂണിറ്റ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകി. തിരക്ക് നിയന്ത്രിക്കാൻ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും മുൻകൂട്ടി നിയോഗിക്കും. ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ ഡിപ്പോകളിൽ ക്യാമ്പ് ചെയ്യും. ക്രമീകരണങ്ങൾ വിലയിരുത്താൻ ഡിപ്പോകളിലും പ്രധാന റൂട്ടുകളിലും വിജിലൻസ് വിഭാഗം ഇൻസ്പെക്ടർമാരുടെ നിരീക്ഷണം തുടരും.

Leave a Reply

Your email address will not be published. Required fields are marked *