പഞ്ചായത്ത്‌ മെമ്പറുടെ ഇടപെടൽ പ്രതി പോലീസ് കസ്റ്റഡിയിൽ.

അമ്പലത്തറ: കുമ്പള ഏഴാം വാർഡ് മെമ്പർ സുനിതയുടെ കൃത്യമായ ഇടപെടലിലൂടെഅന്യസംസഥാന തൊഴിലാളിയായ പ്രതി കസ്റ്റഡിയിൽ ആയി. കാഞ്ഞങ്ങാട് നിന്നും പാറപ്പള്ളിയിലേക്ക് ബസിൽ യാത്ര ചെയ്യവേ കുമ്പള സ്വദേശിയായ രവി എന്നയാളെ പാറപള്ളി ബസ് സ്റ്റോപ്പിന്റെ സമീപത്ത് ഇയാൾ ബസിൽനിന്നുംപുറത്തേക്ക്തള്ളിയിടുകയായിരുന്നു.
പുറകെ പ്രതിയും ചാടി ആക്രമിക്കാൻതുനിഞ്ഞപ്പോൾ തത്സമയം അവിടെ ഉണ്ടായിരുന്ന പുല്ലൂർ പെരിയഏഴാം വാർഡ് മെമ്പർ സുനിത നിലത്ത്
വീണ ആളെരക്ഷപ്പെടുത്താൻ ശ്രമിക്കുകയും അതോടൊപ്പം പ്രതിയെ പിടിച്ചു വെക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ കുതറി ഓടിയ ഇയാളെ പ്രദേശത്തെ ചെറുപ്പക്കാർ ചേർന്ന് പിടികൂടുകയും വിവരമറിഞ്ഞെത്തിയ അമ്പലത്തറ പോലീസ് കസ്റ്റഡിയിൽഎടുക്കുകയും ചെയ്തു. ഗുരുതരമായി പരിക്ക് പറ്റിയ രവി ഇപ്പോൾ ചികിത്സയിൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *