ഓട്ടുറുമശല്യം രൂക്ഷം; പൊറുതിമുട്ടി ജനങ്ങൾ

 

പരപ്പ : ബിരിക്കുളം, കാളിയാനം, കോളംകുളം, കുപ്പമാട്, ക്ലായിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ ഓട്ടുറുമ (ഓട്ടീച്ച) ശല്യം കാരണം ജനജീവിതം ദുസ്സഹമാകുന്നു.

വീടുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ഓട്ടുറുമകൾ തടിച്ചുകൂടുന്നത് മൂലം ഭക്ഷണം കഴിക്കാനോ കുട്ടികൾക്ക് പഠിക്കാനോ കഴിയാത്ത അവസ്ഥയാണ്.
ഭക്ഷ്യസാധനങ്ങളിലും കുടിവെള്ളത്തിലും ഇവ വീഴുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചെവിയിലും മൂക്കിലും ഇവ കയറുന്നത് കുട്ടികളെയും പ്രായമായവരെയുമാണ് കൂടുതൽ വലയ്ക്കുന്നത്. ശല്യം സഹിക്കവയ്യാതെ പല കുടുംബങ്ങളും വീടുപൂട്ടി ബന്ധുവീടുകളിലേക്ക് താമസം മാറുകയാണ്.

നിലവിൽ മഴ പെയ്തു തുടങ്ങിയതോടെ ഇവയുടെ ശല്യം ഇരട്ടിയായിട്ടുണ്ട്.

പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും, ശാസ്ത്രീയമായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *