അമ്പലത്തറ :
പേരൂർ സദ്ഗരുസ്കൂളിന് സമീപം റോഡരികിൽ നിന്നും കളഞ്ഞു കിട്ടിയ വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യുവതികൾ മാതൃകയായി.
പേരൂർ സ്വദേശിനികളായ എൻ.അനീഷ,
വിവി.പുഷ്പ എന്നിവരാണ് മാതൃക പ്രവർത്തനം നടത്തിയത്. ഉടൻ തന്നെ അമ്പലത്തറ പോലീസ് പേഴ്സിന്റ ഉടമസ്ഥനെ കണ്ടെത്തി പോലീസിന്റെ സാന്നിധ്യത്തിൽ ഉടമസ്ഥന് ഏൽപ്പിച്ചു. പരപ്പ കനകപ്പള്ളി സ്വദേശിയും പുല്ലൂർ യു പിസ്കൂൾജീവനക്കാരനുമായ സുഭാഷിന്റെ തായിരുന്നു പേഴ്സ്.
യുവതികളെ അമ്പലത്തറ പോലീസ് അഭിനന്ദിച്ചു.












Leave a Reply