ജില്ലയിൽ കാലവർഷത്തിന് മുന്നോടിയായി ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ മെയ് 8 ന് നടന്ന ദുരന്തനിവാരണ സമിതി ജില്ലാതല യോഗത്തിൽ തീരുമാനിച്ചു. തദ്ദേശ സ്വയം ഭരണം, റവന്യു ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകൾ നടത്തുന്ന മുന്നൊരുക്ക പ്രവർത്തനങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
ദേശീയ പാത നിർമാണത്തിൽ കഴിഞ്ഞ കാലവർഷത്തിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി. മുൻവർഷങ്ങളിൽ കാലവർഷത്തിൽ അപകടമുണ്ടായ മേഖലകളിൽ കാസർകോട് കാഞ്ഞങ്ങാട് ആർഡി ഒമാർ പരിശോധന നടത്തി നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം എ ഡി എം കെ വി ശ്രുതി തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ജെയ്സൺ മാത്യു ഡിവൈഎസ് പി സുനിൽകുമാർ വിവിധ വകുപ്പ് മേധാവികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ദേശീയപാത അതോറിറ്റി പ്രതിനിധികൾ എന്നിവർ സംസാരിച്ചു












Leave a Reply