കുറ്റിക്കോലിൽ ശക്തമായ ഇടിമിന്നൽ; നാല് വീടുകൾക്ക് കേടുപാട്, ഇലക്ട്രോണിക് ഉപകരണങ്ങൾ നശിച്ചു

 

കുറ്റിക്കോൽ: കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ ചൂരിത്തോട് പതിനൊന്നാം വാർഡിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. മാനടുക്കം ശാസ്ത്രി നഗർ ഉന്നതിയിലെ ഭാസ്കരന്റെ വീടിനും പറമ്പിലെ തെങ്ങിനും മിന്നലേറ്റു. മിന്നലിന്റെ ആഘാതത്തിൽ പറമ്പിലെ മണ്ണിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടു.
തൊട്ടടുത്ത സനൽകുമാർ, സുജാത, ഏൽദോസ് എന്നിവരുടെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഈ വീടുകളിലെ ടിവി, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും വയറിംഗും പൂർണ്ണമായും നശിച്ചിട്ടുണ്ട്. അപകടസമയത്ത് വീട്ടുകാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
വാർഡ് മെമ്പർ ജോസ് പാറത്തട്ടേൽ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *