പ്രഭാത സവാരിക്കിടയിൽ വളർത്തുനായ കുരച്ചു ചാടിയപ്പോൾ റോഡിൽവീണു മധ്യവയസ്കന് പരിക്കേറ്റു.

കാസർകോട്: പ്രഭാത സവാരിക്കിടയിൽ വളർത്തുനായ കുരച്ചു ചാടിയപ്പോൾ റോഡിൽവീണു മധ്യവയസ്കന് പരിക്കേറ്റു. മൊഗ്രാൽ ബദരിയ നഗറിൽ ബൈത്തുൽ ഹലയിൽ മുജീബ് റഹ്മാൻ (52)നാണ് പരിക്കേറ്റത്. ഭാര്യയോടൊപ്പം നടന്നു പോകുന്നതിനിടയിൽ കോയിപ്പാടി മാളിയങ്കര ജംഗ്ഷനിൽ വച്ച് രമേശൻ എന്ന കുഞ്ഞു പുരുഷുവിന്റെ വളർത്തുനായയാണ് മുജീബിനെ നേരെ കുരച്ചു ചാടിയത് നായുടെ ആക്രമണത്തിൽ റോഡിലേക്ക് തെറിച്ചുവീണാണ് മുജീബ് റഹ്മാന് പരിക്കേറ്റത് സംഭവത്തിൽ മുജീബ് റഹ്മാന്റെ പരാതിയിൽ നായയെ അശ്രദ്ധമായി വളർത്തിയതിന്റെ രമേശന്റെ പേരിൽ പോലീസ് കേസ് എടുത്തു

Leave a Reply

Your email address will not be published. Required fields are marked *