
അമ്പലത്തറ: പാണത്തൂർ – മാവുങ്കാൽ സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രക്കാരൻ മരിച്ചു. ബേളൂർ വില്ലേജിലെ മൂന്നാംമൈൽപൂതങ്ങാനം വട്ടക്കയം വീട്ടിൽ രാഘവൻ (49) ആണ് മരണപ്പെട്ടത്ത്. നാരായണന്റെയും പരേതയായ ജാനകിയുടെയും മകനാണ്.
ഇന്നലെ രാത്രി 8:15-ഓടെ ഇരിയ ബംഗ്ലാവിനു സമീപമാണ് അപകടം നടന്നത്. രാഘവൻ ഓടിച്ചിരുന്ന KL 60 M 5197 നമ്പർമോട്ടോർസൈക്കിളും എതിർദിശയിൽ നിന്ന് വന്ന KL 60 V 3261 നമ്പർ മായജ്യോതി ബസ്സുംതമ്മിൽകൂട്ടിയിടിക്കുകയായിരുന്നു.
ജോലികഴിഞ്ഞ്ഇരിയ ഭാഗത്തുനിന്ന് അമ്പലത്തറ ഭാഗത്തേക്ക് വരികയായിരുന്നു രാഘവൻ.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാഘവനെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ:ബിന്ദു. മക്കൾ :രാധിക, രാഹുൽ. മരുമകൻ :രാജേഷ് ബിരികുളം. സഹോദരങ്ങൾ: രാജു (അമൃത ടിവി തിരുവനന്തപുരം) രാഗിണി (ബേത്തൂർപാറ ) രജനി (രാജപുരം)ഇന്ന് ഉച്ചക്ക് 12 മണിക്ക് മൂന്നാം മൈയിലിൽ പൊതുദർശത്തിന്ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.












Leave a Reply