കെഎസ്ഇബിയിലെ വനിത സീനിയർ സൂപ്രണ്ടിനെ ഓഫീസിൽ വച്ച് ആക്ഷേപിച്ച സബ് എഞ്ചിനീയർക്കെതിരെ പോലീസ് കേസെടുത്തു

കാസർകോട്: കെഎസ്ഇബിയിലെ വനിത സീനിയർ സൂപ്രണ്ടിനെ ഓഫീസിൽ വച്ച് ആക്ഷേപിച്ച സബ് എഞ്ചിനീയർക്കെതിരെ പോലീസ് കേസെടുത്തു കെഎസ്ഇബി കാസർകോട് ഡിവിഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് കുഡ്ലു വിവേകാനന്ദാ നഗർ ബാങ്കേഴ്സ് കോളനിയിലെ മരുതംകല്ലിൽ ഹൗസിൽ ആശാ മേരി ജോർജിന്റെ പരാതിയിലാണ് സബ്ബ് എൻഞ്ചിനീയർ ജയകൃഷ്ണനെതിരെവിദ്യാനഗർ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാർച്ച് 10ന് നടന്ന പണിമുടക്കിൽ പങ്കെടുക്കരുതെന്ന് ഓഫീസിൽ പുതുതായി വന്ന ക്യാഷ്യറോട് പറഞ്ഞപ്പോൾ ഓഫീസിലെ മറ്റു ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ച് ജയകൃഷ്ണൻ ആശാ മേരിയോട് നീ നിന്റെ വീട്ടിൽ പോയി പറഞ്ഞാൽ മതി എന്നു പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു ഇത് സംബന്ധിച്ച് ആശാ മേരി നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *