കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് ഹാജരാക്കണമെന്ന് ഗവര്‍ണര്‍; വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ടിവികെ അധ്യക്ഷൻ വിജയ്‌യുടെ നീക്കം അനിശ്ചിതത്വത്തിൽ. സർക്കാർ രൂപീകരിക്കാൻ മതിയായ അംഗങ്ങൾ ടിവികെയ്ക്ക് ഉണ്ടെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥിനെ ബോധ്യപ്പെടുത്താൻ ടിവികെയ്ക്ക് സാധിച്ചില്ല. ഇതോടെ ഗവർണർ നിയമോപദേശം തേടി. 118 പേരുടെ പട്ടിക ഗവർണർ ആവശ്യപ്പെടുമെന്നാണ് വിവരം.നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട ടിവികെ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ അംഗങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ടെങ്കിലും വ്യക്തത വേണമെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചതെന്ന് ലോക്ഭവൻ വൃത്തങ്ങൾ പറയുന്നു. ടിവികെക്ക് 108 എംഎൽഎമാരാണ് ഉള്ളത്. ഇവർക്കൊപ്പം പിന്തുണയുമായി അഞ്ച് കോൺഗ്രസ് എംഎൽഎമാർ കൂടി ചേർന്നതോടെ അംഗബലം 112 ആയി ഉയർന്നു. വിജയ് വിജയിച്ച ഒരു മണ്ഡലം ഒഴിവാക്കിയുള്ള കണക്കാണിത്. എന്നാൽ 234 അംഗ അസംബ്ലിയിൽ ഭൂരിപക്ഷമായ 118 അംഗങ്ങളുടെ പിന്തുണ വേണം. ഇനി ഏത് പാർട്ടി വിജയുടെ പാർട്ടിയെ പിന്തുണയ്ക്കും എന്നതിൽ വ്യക്തത വന്നിട്ടില്ല. രണ്ട് എംഎൽഎമാരുള്ള വിടുതലൈ ചിരുതൈകൾ കക്ഷി ഉൾപ്പെടെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *