കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനവുമായി ബന്ധപ്പെട്ട് പൊതുശാന്തിയും സമാധാനവും ക്രമവും നിലനിർത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തകരും പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ സാനിധ്യത്തിൽ ജില്ലാതെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥനായ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകക്ഷി യോഗം തീരുമാനിച്ചു.
നിയമസഭാ വോട്ടെടുപ്പ് സമാധാനപരമായി നടത്താൻ സഹകരിച്ച എല്ലാവരോടും ജില്ലാകളക്ടർ നന്ദി പറഞ്ഞു, വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കാസർഗോഡ് ഗവൺമെൻറ് കോളേജിൽ മഞ്ചേശ്വരം കാസർഗോഡ്, ഉദുമ മണ്ഡലങ്ങളുടെയും കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ തൃക്കരിപ്പൂർ കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെയും വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായി.
ആഹ്ലാദ പ്രകടനത്തിന്റെ ആരംഭസ്ഥലം, അവസാനസ്ഥലം, സമയം, മാർഗം എന്നിവ മുൻകൂട്ടി പോലീസ് അധികാരികളുമായി ആലോചിച്ച് നിശ്ചയിക്കുകയും അതു കൃത്യമായി പാലിക്കുകയും വേണമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. നിയമലംഘനം കണ്ടെത്തുന്ന പക്ഷം കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു












Leave a Reply