കാറിനകത്ത് ഇരുന്ന് മയക്കുമരുന്നടി; രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. മാതമംഗലം, എരമം, തായിറ്റേരിയിലെ അഞ്ചില്ലത്ത് ഫൈസല്‍ (44), കുറ്റൂരിലെരമ്പില്‍, പയ്‌ലോത്ത് ഹൗസില്‍ മന്‍സൂര്‍ (42) എന്നിവരെയാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും തളിപ്പറമ്പ് പൊലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. പ്രതികളില്‍ നിന്നു 1.474 ഗ്രാം എംഡിഎംഎ പിടികൂടി. ആസാദ് നഗറില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. സംശയം തോന്നി നോക്കിയപ്പോഴാണ് മയക്കുമരുന്ന് ഉപയോഗിക്കുകയാണെന്നു മനസ്സിലായത്. കാസര്‍കോട് സ്വദേശിയായ ഒരാളാണ് മയക്കുമരുന്ന് നല്‍കിയതെന്നാണ് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞത്. പ്രസ്തുത ആളെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് സംഘത്തില്‍ എസ്‌ഐ പി. യദുകൃഷ്ണന്‍, എഎസ്‌ഐ സിപി സജിമോന്‍, മുഹമ്മദലി, ഡ്രൈവര്‍ കെ. മഹേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *