എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

കുമ്പള:, മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി കുമ്പള എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിലായി.

മൊഗ്രാല്‍ സൈനുദ്ദീന്‍ നഗര്‍ സ്വദേശി നൂറുന്നിസ ഹൗസില്‍ മുസമ്മില്‍ (31) ആണ് അറസ്റ്റിലായത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.54-ഓടെ മൊഗ്രാല്‍ സൈനുദ്ദീന്‍ നഗറിലെ ഇയാളുടെ വീട്ടില്‍ വെച്ചാണ് കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ശ്രാവണ്‍ കെ.വി.യുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും 3.587 ഗ്രാം മെത്താംഫിറ്റമിനും 4.5 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *