ട്രെയിന്‍ കടന്നു പോകുന്നതിനിടയില്‍ കാറ്റടിച്ചു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു

കാസര്‍കോട്: ട്രെയിന്‍ കടന്നു പോകുന്നതിനിടയില്‍ കാറ്റടിച്ചു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാംമൈല്‍ തൈവളപ്പിലെ താഹിര്‍ നജാത്ത്-ആസിയ ദമ്പതികളുടെ മകള്‍ മറിയം നവാല്‍ (അഞ്ച്)ആണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഏപ്രില്‍ 18ന് വൈകുന്നേരം മൊഗ്രാല്‍, നാങ്കിയിലാണ് അപകടമുണ്ടായത്. ഉമ്മൂമ്മ കാസര്‍കോട് അഡുക്കത്ത് ബയലിലെ നഫീസക്കൊപ്പം ഒരു മരണവീട്ടില്‍ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ നഫീസയും ചികിത്സയിലാണ്.
ഫാത്തിമത്ത് ഇഷാന്‍ സഹോദരിയാണ്. കുമ്പള പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *