ഉപ്പള കൊണ്ടയൂർ ആശ്രമത്തിൽ സന്ദർശനത്തിനു എത്തിയ 19 കാരിയെ കാണാതായതായി പരാതി

കാസർകോട്: ആശ്രമ സന്ദർശനത്തിനു എത്തിയ 19 കാരിയെ കാണാതായതായി പരാതി. കർണ്ണാടക ഹാസൻ ജില്ലയിലെ ജക്കനഹള്ളി, സ്വദേശിനിയായ അക്ഷിത (19)യെ ആണ് കാണാതായത്. ഞായറാഴ്ച രാവിലെ ഉപ്പള, പത്തോടി, കൊണ്ടയൂർ ആശ്രമത്തിൽ സന്ദർശനത്തിനു എത്തിയതായിരുന്നു. ഏതാനും ദിവസം മുമ്പാണ് അക്ഷിതയും കുടുംബവും കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനത്തിനു എത്തിയത്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അക്ഷിതയും കുടുംബവും കൊണ്ടയൂർ ആശ്രമത്തിൽ എത്തിയത്. രാവിലെ 10 മണിക്കും 10.30 മണിക്കും ഇടയിൽ യുവതിയെ പെട്ടെന്ന് കാണാതാവുകയായിരുന്നുവെന്നു പറയുന്നു. സഹോദരി ഭൂമികയുടെ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *