തായന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 2000-2001 SSLC ബാച്ച് ടീം പുനർജനി 25-)0 വാർഷികാഘോഷം സംഘടിപ്പിച്ചു

തായന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 2000-2001 SSLC ബാച്ച് ടീംപുനർജനി 25-)0 വാർഷികാഘോഷം സംഘടിപ്പിച്ചു. പ്രസിഡണ്ട്‌. സന്തോഷ്‌. കുമാർ. പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി. സുധീഷ്. കെ സ്വാഗതം പറഞ്ഞു. ഉദ്ഘാടനം : സുധീർ. കുമാർ. കെ. വി (റിട്ടേഡ് ഹെഡ്മാസ്റ്റർ GHSS കടന്നപ്പള്ളി ) അവറുകൾ നിർവഹിച്ചു… സ്കൂളിന്റെ പുരോഗതിക്കുവേണ്ടി ബാച്ചിന്റെ കൂട്ടായ്മ എന്നും ഉണ്ടാകണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി…. സഹൃദം എന്നും നിലനിർത്തണമെന്നും അത് ഇത്തരം കൂട്ടായ്മയിലൂടെ മാത്രമേ സാധ്യമാവുകയുള്ളു എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി തായന്നൂർ GHSS ന്റെ ഭാവി പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ ആഘോഷത്തിൽ തീരുമാനിച്ചു.ബാച്ചിന്റെ പ്രവാസി കൂട്ടായ്മയുടെ പ്രതിനിധിയായി സജിത്ത്. കെ, കമ്മിറ്റി അംഗങ്ങളായ രഞ്ജുഷ, കവിത, വിജയലക്ഷ്മി, രാജീവ്. പി. കെ എന്നിവർ നേതൃത്വം നൽകി പ്രോഗ്രാം കോർഡിനേറ്റർ മിനി. എം നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *