തൃക്കരിപ്പൂരിലും ഉദുമയിലും അട്ടിമറി ജയം, എല്‍ഡിഎഫിന് കാഞ്ഞങ്ങാട് മാത്രം; യുഡിഎഫ് കമ്മിറ്റിയുടെ വിലയിരുത്തല്‍

കാസര്‍കോട്: തൃക്കരിപ്പൂരിലും ഉദുമയിലും യുഡിഎഫിന് അട്ടിമറി ജയമുണ്ടാകുമെന്ന് കാസര്‍കോട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഉദുമയില്‍ 4000 മുതല്‍ 7000 വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. തൃക്കരിപ്പൂരില്‍ 3000 മുതല്‍ 6000 വരെ ഭൂരിപക്ഷമുണ്ടാകുമെന്നും കരുതുന്നു.

തൃക്കരിപ്പൂരില്‍ അഞ്ച് പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലും ലീഡ് കിട്ടുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. രണ്ട് മണ്ഡലങ്ങളിലും ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *