ഇരിയയിൽ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് അപകടം; വടംവലി കോച്ച് ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

 

ഇരിയ : ഇരിയ മുട്ടിച്ചിരലിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്ന ‘ലീഡർ’ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
മറ്റൊരു ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ടിപ്പർ ലോറിയിൽ ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ കാട്ടിലേക്ക് തെന്നിമാറിയാണ് ബസ് നിന്നത്. അപകടത്തിൽ പരിക്കേറ്റ പരപ്പ കനകപ്പള്ളി സ്വദേശിയും ദേശീയ വടംവലി കോച്ചുമായ ഷൈജൻ ചാക്കോയെ (53) മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ്സിലെ മറ്റ് അഞ്ച് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് അമ്പലത്തറ പോലീസ് സ്ഥലത്തെത്തി .

Leave a Reply

Your email address will not be published. Required fields are marked *