പരപ്പച്ചാൽ പുഴയിലേക്ക് ലോറി മറിഞ്ഞ് അപകടം. രണ്ട് പേർക്ക് ഗുരുതര പരിക്ക്

 

കുന്നുംകൈ : പരപ്പച്ചാൽ പുഴയിലേക്ക് ലോറി മറിഞ്ഞ് അപകടം. രണ്ട് പേർക്ക് ഗുരുതരപരിക്ക്. ഇന്ന് ശനിയാഴ്ച രാവിലെ എട്ടു മണിയോടെആണ് അപകടം. തമിഴ് നാട്ടിൽ നിന്നും വളം കയറ്റി വന്ന ലോറി പരപ്പച്ചാൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി വരുന്നു. സ്ഥിരം അപകടമേഖലയായ ഇവിടെ നേരത്തെയും അപകടം നടന്നിരുന്നു. സിമെന്റ് കയറ്റി വന്ന ലോറി മറിഞ്ഞു രണ്ട് പേർ മരിച്ചിരുന്നു. അത് ശേഷം ഗ്യാസ് നിറച്ച ലോറിയും അപകടത്തിൽ പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *