മാനവ സൗഹാർദത്തിന്റെ സന്ദേശമുയർത്തി പാണത്തൂർ മഖാം ഉറൂസ് സമാപിച്ചു

 

പാണത്തൂർ: ചരിത്രപ്രസിദ്ധമായ പാണത്തൂർ മഖാം ഉറൂസ് മുബാറക്കിന് ഭക്തിനിർഭരമായ സമാപനം. അഞ്ചുദിവസം നീണ്ടുനിന്ന ഉറൂസ് പരിപാടികൾ ഇന്ന് വൈകുന്നേരം നടന്ന വിപുലമായ അന്നദാനത്തോടെയാണ് സമാപിച്ചത്. നാനാജാതി മതസ്ഥർ പങ്കെടുത്ത സമാപന ചടങ്ങുകൾ പാണത്തൂരിന്റെ മാനവ സൗഹാർദ പാരമ്പര്യം വിളിച്ചോതുന്നതായി.
സമാപന ദിവസമായ ഇന്ന് നടന്ന ഖത്തമുൽ ഖുർആൻ മജ്ലിസിനും ദുആ പ്രാർത്ഥനയ്ക്കും അബ്ദുൽ അസീസ് അഷ്‌റഫി പാണത്തൂർ നേതൃത്വം നൽകി. ഉറൂസിന്റെ ഭാഗമായി കഴിഞ്ഞ രാത്രിയിൽ നടന്ന അന്തർസംസ്ഥാന ദഫ് മത്സരം കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. തുടർന്ന് നടന്ന സമാപന സമ്മേളനത്തിന് ശേഷം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുങ്കൈയുടെ നേതൃത്വത്തിൽ നടന്ന കൂട്ടപ്രാർത്ഥനയോടെ പ്രധാന ചടങ്ങുകൾ പൂർത്തിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *