പോളിങ്ങ് ബൂത്തിന് സമീപം പാമ്പ്. വനം വകുപ്പുദ്യോഗസ്ഥരെത്തി പാമ്പിനെ പിടി കൂടി.

പാണത്തൂർ – പോളിങ്ങ് ബൂത്തിന് സമീപം പാമ്പിനെ കണ്ടത് വോട്ടർമാരെ പരിഭ്രാന്തിയിലാക്കി. ഇന്ന് രാവിലെ 8.30 മണിയോടു കൂടിയാണ് പാണത്തൂർ ഗവ:ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന 132-ാം ബൂത്തിന് സമീപം പാമ്പിനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിൻ്റെ റസ്‌ക്യൂവർ റജിമോനും, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി.വി പ്രകാശനും സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. മണ്ണോലി ഇനത്തിൽ പെട്ട പാമ്പിനെയാണ് പിടികൂടിയതെന്ന് വനം വകുപ്പധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *