തായന്നൂർ: കോടോം – ബേളൂർ ഗ്രാമപഞ്ചായത്തിലെ തായന്നൂർ വില്ലേജിൽ ജനവാസ കേന്ദ്രമായ മലയാറ്റുകരയിൽ പ്രവർത്തനമാരംഭിച്ച വൻ മാഫിയയുടെ നേതൃത്വത്തിലുള്ള കരിങ്കൽ ക്വാറിയുടെ പ്രവർത്തനം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സത്യാഗ്രഹ സമരം ആരംഭിച്ചു
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുകയും നീരുറവകൾ വറ്റാൻ കാരണമാവുകയും ചെയ്യുന്ന കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത് ദുർബല വിഭാഗങ്ങൾ താമസിക്കുകയും ചെയ്യുന്ന പ്രദേശത്താണ്.
ജനങ്ങളുടെ ജീവിതം മുട്ടിച്ചുള്ള വികസനത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും, പബ്ലിക് ഹിയറിംഗ് പോലും നടത്താതെ ലൈസൻസ് നൽകിയ സാഹചര്യം പരിശോധിക്കണമെന്നും സമരം ഉത്ഘാടനം ചെയ്ത കാസർഗോഡ് ജില്ലാ ശാസ്ത്ര സാഹിത്യ പരിഷത്ത് വിഷയസമിതി കൺവീനർ പ്രൊഫ. ഗോപാലൻ ആവശ്യപ്പെട്ടു.
ജനകീയ സമിതി ചെയർമാൻ മധു നർക്കല അദ്ധ്യക്ഷത വഹിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡണ്ട് U തമ്പാൻ നായരുടെ നേതൃത്വത്തിൽ നടന്ന ഒന്നാം ദിന സമരത്തിൽ 46 പേർ പങ്കെടുത്തു.
പഞ്ചായത്ത് മെമ്പർ സജിത ശ്രീകുമാർ, കെ ആർ സി തായന്നൂർ, വി.കെ രാജൻ, ഷിൻസ് ജോർജ്ജ്, എം ഡി രാജൻ, തുടങ്ങിയവർ സംസാരിച്ചു.
രമേശൻ മലയാറ്റുക ര സ്വാഗതവും വിജി വർഗ്ഗീസ് നന്ദിയും പറഞ്ഞു.












Leave a Reply