എണ്ണപ്പാറ: എണ്ണപ്പാറ മലയാറ്റുകര കരിങ്കൽ ക്വാറിയുടെ പ്രവർത്തനം ഉടനടിനിർത്തിവെക്കണമെന്ന് എണ്ണപ്പാറ ജനകീയ സമിതി. മലയാറ്റുകര, എണ്ണപ്പാറ, കുറ്റിയടുക്കം, ഏരപ്പടവ്, ഉരുട്ടിക്കുന്ന്,തുമ്പിക്കുന്ന്, കല്ലുവളപ്പ്ഊരുകളിലായി ആദിവാസി കുടുംബങ്ങളും മറ്റു ജനവിഭാഗങ്ങളുമടക്കം 300 ൽ പരം കുടുംബങ്ങളുടെ നടുവിലായിട്ടാണ് വൻ കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്.
ക്വാറിയിൽ ദിവസേന നൂറു കണക്കിന് ഇലക്ട്രിക് കേപ്പുകൾ ഉപയോഗിച്ചുള്ള ഉഗ്രൻ സ്ഫോടനങ്ങളിൽ, പൊതുവേ കുടിവെള്ള ക്ഷാമം രൂക്ഷമായി ഈ പ്രദേശത്ത് കുടിവെള്ളം മുട്ടുന്ന അവസ്ഥ വരുമെന്നും, വീടുകൾക്ക് വിളളൽസംഭവിക്കുന്നുണ്ടെന്നുംസ്ഫോടനശബ്ദം പ്രദേശത്ത് കുട്ടികൾക്ക് പഠിക്കാൻ പോലും പറ്റാത്ത അവസ്ഥയായി മാറിയെന്നും
ക്വാറിയുടെ പ്രവർത്തനം തുടർന്നാൽ തായന്നൂർ വയലുകളിൽ വൻവരൾച്ചകൾ ബാധിക്കുകയും, ക്വാറി പ്രവർത്തിക്കുന്നതിന് ചെമ്മട്ടംവയൽ കാലിച്ചാനടുക്കം പൊതുമരാമത്ത് റോഡിൽ നിന്നും 40 മീറ്റർ ദൂരത്തിൽക്വാറി പ്രവർത്തനംമൂലമുണ്ടാകുന്ന പൊടിപടലങ്ങൾ നാട്ടിലെ കിണറുകളിലെ ജലംമലിനമാക്കുന്നുവെന്നും പ്രദേശത്ത് നിലവിൽ തന്നെ 70ൽപരം ശ്വാസകോശ, ക്യാൻസർ, ഹൃദ്രോഗ ബാധിതരുണ്ട് ഇവരുടെ ജീവിതത്തെ ബാധിക്കും. ക്വാറിയുടെലൈസൻസുമായി ബന്ധപ്പെട്ട് പോലീസ്, ജിയോളജി അധികാരികൾ എൻക്വയറി നടത്തിയത് ക്വാറിയുടെസ്ഥലമുടമയുടെവീട്ടുജോലിക്കാരുടെയും, അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും മൊഴികൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും,ക്വാറമടയുടെ അടുത്തുള്ള ഊരിൽ അംഗൺവാടിയും, എണ്ണപ്പാറയിൽ കുടുംബാരോഗ്യ കേന്ദ്രവുംപ്രവർത്തിക്കുന്നു. നിലവിൽ ഈ ക്വാറിയിൽ നിന്നും 750 അടിയുടെ നൂറോളം കുറ്റൻ ടിപ്പറുകളാണ് ലോഡുമായി പോകുന്നത്. റോഡിന് കേട് പാടുകൾ സംഭവിച്ചു ഗതാഗത പ്രശ്നമുണ്ട്.
ജനകീയ സമരം കഷിരാഷ്ട്രീയത്തിനും ജാതിമതചിന്തകൾക്കുമപ്പുറത്ത് എല്ലാവരും ഒന്നിച്ചു നിൽക്കുന്ന ജനകീയ സമിതിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
കളക്‌ടർ, ജിയോളജി, റവന്യൂ വകുപ്പുകൾ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോടോം ബേളൂർ ഭരണസമിതി, സ്പെഷ്യൽ മൊബൈൽ സ്‌ക്വാഡ് എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും ഇതുവരെ ഒരുമറുപടിയോ നടപടിയോ ഉണ്ടായിട്ടില്ല.
നാളെ രാവിലെ 9 മണിക്ക് മലയാറ്റൂർ ക്വാറിയുടെ സമീപത്ത് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. ജനകീയ സമിതി ചെയർമാൻ മധു നൽക്കലയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ശാസ്ത്ര സാഹിത്യ പരിഷത് നേതാവ് പ്രൊഫ എം.ഗോപാലൻ ഉത്ഘാടനം ചെയ്യും . ഈ സമരത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ രാപ്പകൽ സത്യാഹ സമരവുമായി മുന്നോട്ട് പോകുമെന്ന് വാർഡ് മെമ്പറും ജനകിയ സമിതിരക്ഷാധികാരിയുമായ സജിത ശ്രീകുമാർ, കോടോം ബേളൂർ മുൻ പഞ്ചായത്ത് പ്രസിഡൻറും ജനകീയ സമിതിരക്ഷാധികാരിയുമായ യൂ.തമ്പാൻ നായർ എന്നിവർപത്രസമ്മേളനത്തിലറിയിച്ചു.












Leave a Reply