പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

നീലേശ്വരം:ചീമേനി ചെമ്പ്രകാനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൈക്കടപ്പുറംവേണുഗോപാൽ മെമ്മോറിയൽ യുപി സ്കൂളിന് സമീപത്തെ കണ്ണൻ-ബേബി ദമ്പതികളുടെ മകൻ സന്തോഷാ(40)ണ് മരിച്ചത്. തൈക്കടപ്പുറത്തെ ബാർബർ തൊഴിലാളിയാണ് മരണപ്പെട്ട സന്തോഷ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് റഫീക്കിനാണ് ഗുരുതരമായി പരിക്കേറ്റത്. ചീമേനിയിൽ നിന്നും ചെറുവത്തൂർ ഭാഗത്തേക്ക് വരികയായിരുന്നു ഇവർ സഞ്ചരിച്ച ബൈക്കിൽ എതിരെവരികയായിരുന്ന സ് ക്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *