റോഡ് ഷോ ഇന്ന് : എൽഡിഎഫ് സ്ഥാനാർത്ഥി വിപിപി മുസ്തഫയുടെ രണ്ടാംഘട്ട പൊതു പര്യടനം അവസാനിച്ചു

നീലേശ്വരം:എല്ലാം സുപരിചിത വഴികൾ. കാണുന്നവരെല്ലാം പരിചയക്കാർ.മുസ്‌തഫ അങ്ങനെയാണ്. എല്ലാവരുടെയും പേരെടുത്ത് വിളിക്കാനുള്ള അടുത്ത ബന്ധം. ഈ സ്നേഹപാതകളിലെല്ലാം തങ്ങളുടെ പ്രിയനേതാവായ മുസ്തഫയെ
സ്വീകരിക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി നൂറുകണക്കിനാളുകൾ.
തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വിപിപി മുസ്തഫയുടെ
സ്വീകരണത്തിൽ കാണാവുന്നത് അദ്ദേഹത്തിന് ജനങ്ങളുമായുള്ള ബന്ധത്തിന്റെ ഇഴയടുപ്പമാണ്.

രണ്ടാംഘട്ട പൊതുപര്യടനത്തിൻ്റെ സമാപന ദിവസം
ആദ്യ സ്വീകരണം മുഴക്കോത്തായിരുന്നു. രാവിലെ ഒമ്പതരയോടെ എത്തിയ സ്ഥാനാർഥി തടിച്ചുകൂടിയവരെ പേരെടുത്ത് വിളിച്ച് സ്നേഹം പങ്കിട്ടാണ് വേദിയിലേക്കെത്തിയത്. പാലത്തര,പുലിക്കുണ്ട്, നിടുംബ,കിണർ മുക്ക്, പോത്താംങ്കണ്ടം, മയ്യൽ,കോയിത്താറ്റിൽ, അങ്കക്കളരി, ചാത്തമത്ത്, കുഞ്ഞിപ്പുളിക്കാൽ, രാങ്കണ്ടം, നീരുക്കിൽ,
പടിഞ്ഞാറ്റം കൊഴുൽ, തട്ടാച്ചേരി, കൊയാമ്പുറം, സീ റോഡ് തൈക്കടപ്പുറം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ഓർച്ചയിൽ സമാപിച്ചു. സമാപനയോഗം പി കരുണാകരൻ ഉദ്ഘാനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ സി പിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, സി ജെ സജിത്ത്, ജീഷ് വെള്ളാട്ട്, പി പി പ്രസന്നകുമാരി, കെ ആർ അനിഷേധ്യ,പി ഭാർഗവി, രമേശൻ കാര്യങ്കോട്, പി വി തമ്പാൻ, എ ജി ബഷീർ, കെ പി വിജയകുമാർ, വി വി കൃഷ്ണൻ, കെ പി രവീന്ദ്രൻ, പി വി ജയകുമാർ തുടങ്ങിയവർ
സംസാരിച്ചു.

ഇന്ന് റോഡ് ഷോ
തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി പി പി മുസ്തഫയുടെ റോഡ് ഷോ തിങ്കൾ പകൽ മൂന്നിന് നീലേശ്വരം കണിച്ചിറയിൽനിന്ന് ആരംഭിക്കും. 3.30 കോട്ടപ്പുറം, 4 മട ക്കര, 5 മൂസഹാജിമുക്ക്, 5.45 എടച്ചാ ക്കൈ, 6 ഉദിനൂർ, 6.15 നടക്കാവ് എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം രാത്രി ഏഴിന് തൃക്കരിപ്പൂരിൽ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *