പാണത്തൂർ: ലോകമെമ്പാടുമുള്ള ക്രൈസ്തവർ യേശുദേവന്റെ പീഡാനുഭവ സ്മരണ പുതുക്കുന്ന ദുഃഖവെള്ളി ദിനത്തിൽ പാണത്തൂർ സെന്റ് മേരീസ് ദേവാലയത്തിൽ സവിശേഷമായ തിരുകർമ്മങ്ങൾ സംഘടിപ്പിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് പള്ളിയിൽ ശുശ്രൂഷകൾ ആരംഭിച്ചത്.
തിരുകർമ്മങ്ങളെ തുടർന്ന് പാണത്തൂർ ടൗണിലേക്ക് പീഡാനുഭവ യാത്രയും കുരിശിന്റെ വഴിയും നടത്തി. പള്ളിയിൽ നിന്ന് ആരംഭിച്ച് ടൗൺ ചുറ്റി തിരിച്ചെത്തിയ കുരിശിന്റെ വഴിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. പീഡാനുഭവ യാത്ര പള്ളിയിൽ തിരിച്ചെത്തിയതോടെയാണ് ചടങ്ങുകൾ സമാപിച്ചത്. സമാപനത്തിന് ശേഷം വിശ്വാസികൾക്കായി നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു. തിരുകർമ്മങ്ങൾക്കും കുരിശിന്റെ വഴിക്കും റവ. ഫാദർ നോബിൾ പന്തനാടിക്കൽ നേതൃത്വം നൽകി.












Leave a Reply