പാണത്തൂർ: കുട്ടികളുടെ സർഗ്ഗാത്മകതയും പഠനമികവും പ്രോത്സാഹിപ്പിക്കുന്നതിനായി പാണത്തൂർ ശുഹദ ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഘടിപ്പിച്ച ‘കിഡ്കൈറ്റ് എക്സ്പോ’ (KIDKITE XPO) സമാപിച്ചു.
കരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ബാലചന്ദ്രൻ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ശിഹാബുദ്ധീൻ അഹ്സനി അധ്യക്ഷത വഹിച്ച ചടങ്ങിൽ എഡ്യൂഫി പബ്ലിക്കേഷൻസ് അക്കാദമിക് ആൻഡ് പ്രോജക്ട് ഹെഡ് മിസ്റ്റർ മഷ്ഹൂദ് മംഗളൂരു മുഖ്യാതിഥിയായി.
കർണാടക സ്റ്റേറ്റ് കെ.പി.സി.സി അംഗം രാമനാഥ് ബേക്കൽ (രഞ്ജൻ), ജേർണലിസ്റ്റ് ജി. ശിവദാസൻ, പൂടങ്കല്ല് താലൂക്ക് ആശുപത്രി ഡോക്ടർ അൻവർ തിരുവനന്തപുരം തുടങ്ങിയ പ്രമുഖർ വിശിഷ്ടാതിഥികളായി. മേളയിൽ ശിഹാബ് ടി.കെ സ്വാഗതവും ശുഹൈബ് സഖാഫി നന്ദിയും പറഞ്ഞു. കുട്ടികളുടെ വൈവിധ്യമാർന്ന കലാ-പഠന പ്രവർത്തനങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിച്ചു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
പാണത്തൂർ ശുഹദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ‘കിഡ്കൈറ്റ് എക്സ്പോ’ സമാപിച്ചു












Leave a Reply