കള്ളാർ: കള്ളാർ ടൗണിൽ പ്രവർത്തിക്കുന്ന കള്ളാർ വനിതാ സഹകരണ സംഘത്തിന്റെ ഗൃഹോപകരണ ഷോറൂമിൽ വൻ തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോറൂമിലുണ്ടായിരുന്ന ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ നിരവധി ഗൃഹോപകരണങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഇന്ന് രാവിലെയാണ് കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാരും സമീപത്തെ വ്യാപാരികളും ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുകയും അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും ചെയ്തു. ഫയർഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
സമയബന്ധിതമായ ഇടപെടൽ കാരണം തൊട്ടടുത്ത കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി.












Leave a Reply