വിരമിക്കുന്ന അധ്യാപകർക്കും കലാപ്രതിഭകൾക്കും പനത്തടിയിൽ ‘സ്നേഹാദരം നൽകി ‘

 

പനത്തടി: പനത്തടി ഗവ: ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റിന്റെ നേതൃത്വത്തിൽ, സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കും കലാപ്രതിഭകൾക്കും സ്നേഹാദരം’ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എം . ഗോവിന്ദൻ, അധ്യാപകരായ വിജയൻ മാഷ്, നാരായണൻ മാഷ്, റെജി ടീച്ചർ, മായ ടീച്ചർ, മീനാക്ഷി ടീച്ചർ, സ്കൂളിലെ എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടർ വേണുഗോപാൽ പികെ എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി ആദരിച്ചു.

വിരമിക്കുന്നവർക്ക് പുറമെ, ഫ്ലവേഴ്സ് ചാനലിലെ ‘മ്യൂസിക്കൽ വൈഫ്’ പ്രോഗ്രാമിലൂടെ ശ്രദ്ധേയയായ രമ്യ രമേശിനെയും, ‘പ്രകമ്പനം’ എന്ന സിനിമയിൽ അഭിനയിച്ച ബാലതാരം ദേവദത്തിനെയും ചടങ്ങിൽ ആദരിച്ചു. രാജപുരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിദ്ധിഖ് കെ മുഖ്യാതിഥിയായി പങ്കെടുത്ത് ഉപഹാര സമർപ്പണം നടത്തി.

കുമാരി ദേവനന്ദ സതീഷ് അധ്യക്ഷത വഹിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ മാസ്റ്റർ അഭിനവ് സതീഷ് സ്വാഗതം ആശംസിച്ചു. നിരഞ്ജൻ കാവോഡ്കാർ, ശിവസൂര്യ യാദവ്, ഗൗതം കൃഷ്ണ, അനന്തു രാജേഷ്, കൃഷ്ണേന്ദു, ദേവി ചന്ദന, അലീന, അനുഗ്രഹ, ശിഖ, അയന, അനന്യ, അനുരാഗ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുമാരി ഗോപിക നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *