തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പാണത്തൂരിലെ മുതിർന്ന സി പി എം പ്രവർത്തകനെ സന്ദർശിച്ച് എൻ ഡി എ സ്ഥാനാർഥി എം ബൽരാജ്

പാണത്തൂർ : നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പാണത്തൂരിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളെ സന്ദർശിക്കുന്നതിനിട യിൽ പാണത്തൂരിലെ മുതിർന്ന സിപിഎം പ്രവർത്തകനായ കെ കെ കുഞ്ഞിരാമനെ സന്ദർശിച്ച് അനുഗ്രഹം നേടി എൻ ഡി എ സ്ഥാനാർഥി എം ബൽരാജ്.
മണ്ഡലം പ്രസിഡണ്ട് വിനീത് മുണ്ടമാണി, ജനറൽ സെക്രട്ടറി കെ കെ വേണുഗോപാൽ, പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു. എം, പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡണ്ട് ജി രാമചന്ദ്രൻ,എം കെ സുരേഷ്, കൃഷ്ണകുമാർ, ഇൻചാർജർ പ്രദീപ്‌ മാവുങ്കാൽ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *