പാണത്തൂർ മഖാം ഉറൂസ് തീയതികളിൽ മാറ്റം; ഏപ്രിൽ 10-ന് തുടക്കമാകും

 

പണത്തൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പണത്തൂർ മഖാം ഉറൂസ് തീയതികളിൽ മാറ്റം വരുത്തി. ഏപ്രിൽ 9-ന് ആരംഭിക്കാനിരുന്ന ഉറൂസ്, മൈക്ക് പെർമിഷൻ ഉൾപ്പെടെയുള്ള ക്രമീകരണങ്ങളിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഒരു ദിവസം കഴിഞ്ഞ് ആരംഭിക്കാൻ തീരുമാനിച്ചത്.

പുതുക്കിയ നിശ്ചയപ്രകാരം ഏപ്രിൽ 10 വെള്ളിയാഴ്ച ഉറൂസ് ആരംഭിക്കും. വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി പ്രധാന ചടങ്ങുകൾ നടക്കും. നേരത്തെ ഏപ്രിൽ 13-ന് നടത്താൻ നിശ്ചയിച്ചിരുന്ന അന്നദാനം ഏപ്രിൽ 14 ചൊവ്വാഴ്ച ആയിരിക്കും നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 10 മുതൽ 14 വരെയാണ് പുതുക്കിയ ഉറൂസ് തീയതികൾ.

Leave a Reply

Your email address will not be published. Required fields are marked *