കോളിച്ചാൽ : വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള കാസർഗോഡ് ജില്ലയിലെ സ്ഥിര തീർത്ഥാടന കേന്ദ്രമായ പനത്തടി സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തിലെ തിരുനാൾ ആഘോഷവും രണ്ടാമത് സാൻജോസ് മഹാ തീർത്ഥാടനവും 2026 മാർച്ച് 13 മുതൽ 22 വരെ തീയതികളിലായി നടക്കും.
13ന് വൈകുന്നേരം 4 മണിക്ക് പനത്തടി ഫൊറോന വികാരി റവ. ഫാ.ജോസഫ് പൂവത്തോലിൽ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കമായി.
തുടർന്ന് തിരുനാൾ ദിവസങ്ങളിൽ നടക്കുന്ന ദിവ്യകാരുണ്യ ആരാധന, വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ ജപമാല, ആഘോഷമായ വിശുദ്ധ കുർബാന വചനപ്രഘോഷണം എന്നിവയ്ക്ക്
ഫാ. ആശിഷ് അറയ്ക്കൽ, ഫാ. ജിൻ്റോ പാണാക്കുഴി ,
ഫാ. ജോസ് കളത്തിപ്പറമ്പിൽ CFIC, ഫാ.ജോൺസൺ പടിഞ്ഞാറയിൽ,
ഫാ.ജോർജ് വെള്ളരിങ്ങാട്ട്, റവ. ഡോ. ഫിലിപ്പ് കവിയിൽ ,
ഫാ.അബ്രഹാം കണ്ടത്തിൻകുടിലിൽ, ഫാ.ഡിനോ കുമ്മാനിക്കാട്ട് ,
ഫാ.ജോർജ് കളപ്പുര, ഫാ.നോബിൾ പന്തലാടിയ്ക്കൽ,
ഫാ.മെൽബിൻ ആലപ്പാട്ടു കുന്നേൽ CRM, ഫാ. കുര്യൻ ചാലിൽ, ഫാ. മാർട്ടിൻ പാഴൂപ്പറമ്പിൽ, രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീച്ചിറ,ഫാ. ജോർജ് പഴേപറമ്പിൽ, എന്നിവർ നേതൃത്വം നൽകും.
തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി 21 ന് ശനിയാഴ്ച വൈകിട്ട് വർണ്ണശബളമായ തിരുനാൾ പ്രദക്ഷിണം കോളിച്ചാൽ 18-ാം മൈൽ ചുറ്റി തിരികെ ദേവാലയത്തിൽ എത്തും .
തുടർന്ന് പ്രശസ്ത ഗായകരായ കേദാർനാഥ് ,കാത്തുക്കുട്ടി എന്നിവർ നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.
സീറോ മലബാർ സഭ,
‘സഭാ ശാക്തികരണ വർഷ ‘ മായി പ്രഖ്യാപിച്ചിരിക്കുന്ന 2026 ലെ
വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് തലശ്ശേരി അതിരൂപത മെത്രാ പ്പോലീത്ത മാർ. ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ, തലശ്ശേരി അതിരൂപതയിലെ കാസർഗോഡ് റീജിയണിൽ ഉൾപ്പെട്ട വെള്ളരിക്കുണ്ട്, മാലോം, പനത്തടി, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നീ ഫൊറോനകളിലെ മുഴുവൻ ഇടവകകളുടെയും സഹകരണത്തോടെ നൂറോളം വൈദികരും സന്യസ്തരും, വൈദിക വിദ്യാർഥികളും, ആയിരക്കണക്കിന് വിശ്വാസികളും മാലോം, , പടിമരുത് , പടുപ്പ് ,പാണത്തൂർ എന്നീ കേന്ദ്രങ്ങളിൽ നിന്നും മാർച്ച് 18 ന് രാത്രി 12 മണി മുതൽ കാൽനടയായി പനത്തടി സെൻ്റ് ജോസഫ് തീർത്ഥാടന ദേവാലയത്തിലേക്ക് രണ്ടാമത് സാൻജോസ് മഹാ തീർത്ഥാടനം നടത്തും.
മാലോം സെൻ്റ് ജോർജ് ഫൊറോന ദൈവായത്തിൽ നിന്നും ആരംഭിക്കുന്ന തീർത്ഥാടക സംഘത്തെ മാർ. ജോസഫ് പാംപ്ലാനി നയിക്കും.
തുടർന്ന് മാർച്ച് 19 ന് പുലർച്ചെ 4 ന് മാർ. ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന സമൂഹ ബലിക്ക് തലശ്ശേരി അതിരൂപതാ വികാരി ജനറാൾമാരായ മോൺ. ആൻ്റണി മുതുകുന്നേൽ , മോൺ.സെബാസ്റ്റ്യൻപാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ , അതിരൂപത ചാൻസലർ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ ,
അതിരൂപത പ്രൊക്യൂറേറ്റർ റവ. ഡോ.ജോസഫ് കാക്കരമറ്റം, മുൻ വികാരി റവ.ഡോ. ജോസഫ് വാരണത്ത്, ഫൊറോന വികാരിമാർ എന്നിവർ സഹ കാർമികരാകും. തുടർന്ന് പാച്ചോർ നേർച്ചയും ഉണ്ടായിരിക്കും.
തിരുനാൾ സമാപന ദിവസമായ 23 ന് ഞായറാഴ്ച രാവിലെ 9 ന് നടക്കുന്ന ആഘോഷപൂർവ്വമായ വിശുദ്ധ കുർബാനയ്ക്ക് നവ വൈദികൻ ഫാ. ബിബിൻ മുണ്ടയ്ക്കൽ CST മുഖ്യ കാർമികത്വം വഹിക്കും.
തുടർന്ന് നടക്കുന്ന ഊട്ടുനേർച്ചയോടെ ഈ വർഷത്തെ സാൻജോസ് മഹാ പതീർത്ഥാടനവും തിരുനാൾ ആഘോഷവും സമാപിക്കും.
വാർത്താ സമ്മേളനത്തിൽ പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് പൂവത്തോലിൽ,
അസി.വികാരി ഫാ. മെൽബിൻ ആലപ്പാട്ടുകുന്നേൽ CRM, ഇടവക കോ-ഓർഡിനേറ്റർ വി.സി ദേവസ്യ വടാന, ട്രസ്റ്റിമാരായ ജോസഫ് കിഴുതറ, ടോമി മണിമലക്കരോട്ട്, ആന്റണി കണിയാന്തറ , തങ്കച്ചൻ കീച്ചേരി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജിജി പോൾ മൂഴിക്കച്ചാലിൽ, കൺവീനർ സെബാൻ കാരക്കുന്നേൽ എന്നിവർ പങ്കെടുത്തു.












Leave a Reply