കണ്ണൂർ: കാഞ്ഞിരോട് 220 കെ വി സബ് സ്റ്റേഷനിൽ നടന്നു വരുന്ന അറ്റകുറ്റപ്പണികൾക്കും 33 കെ വി കാഞ്ഞിരോട് – പഴശ്ശി ലൈനിലെ പ്രവൃത്തികൾക്കുമായി ലൈനുകൾ ഓഫ് ചെയ്യുന്നതിനാൽ ഞായറാഴ്ച (15-03-2026) കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെട്ടേക്കാം.
അന്ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 220 കെ വി അരീക്കോട് – കാഞ്ഞിരോട്, ഓർക്കാട്ടേരി – കാഞ്ഞിരോട് എന്നീ ലൈനുകൾ ഓഫ് ചെയ്യുന്നതിനാലാണ് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നത്. ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.












Leave a Reply