പനത്തടി: എം വി എസ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8 വനിതാ ദിനത്തിന്റ ഭാഗമായി പനത്തടി ഗ്രാമ പഞ്ചായത്തിലെ വനിതാ ജനപ്രതിനിധികളെ ആദരിച്ചു. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് പരിപാടി ഉത്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വിജയകുമാർ മാസ്റ്റർ ജനപ്രതിനിധികളെ ആദരിച്ചു. കൗൺസിൽ വൈസ് പ്രസിഡന്റ് എ.കെ.രാജേന്ദ്രൻ, പഞ്ചായത്ത് സമിതി കൺവീനർ ഗംഗാധരൻ മാസ്റ്റർ, താലൂക്ക് എക്സിക്യൂട്ടീവ് അംഗം സുരേഷ് ബാബു, വികസന സമിതി സെക്രട്ടറി വേണുഗോപാലൻ,സമിതി രക്ഷാധികാരി കെ. പത്മനാഭൻ, ബാലവേദി സെക്രട്ടറി പ്രജ്വൽ തുടങ്ങിയവർ ആശംസ പറഞ്ഞു. വനിത വേദി കൺവീനർ ശ്രീലേഖ സ്വാഗതം പറഞ്ഞു. വനിത വേദി ആർ പി അനിത അധ്യക്ഷത വഹിച്ചു. തുടർന്ന് ‘വായനയും വനിതകളും’ എന്ന വിഷയത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സി. ശാരദ ടീച്ചർ ക്ലാസ്സെടുത്തു വനിത വേദി ജോ. കൺവീനർ നന്ദി രേഖപ്പെടുത്തി.












Leave a Reply