വനിതാ ദിനത്തിൽ പാണത്തൂർ റോയൽ ക്ലബ്ബ് വിവിധ മേഖലകളിലുള്ള വനിതകളെ ആദരിച്ചു.

പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പത്മകുമാരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിസന്റ് ബി വി സതീഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിസന്റ് എം വി കൃഷ്ണൻ , ക്ലബ്ബ് സെക്രട്ടറി സി എസ് സന്തോഷ് കുമാർ ,പി എൻ സുനിൽകുമാർ ,എസ് മധുസൂദനൻ , പി കൃഷ്ണൻ , സജിമോൻ കെ ജി,എം.കെ ഭാസ്ക്കരൻ ,കെ.ബി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
സംഗീത നൃത്ത അധ്യാപിക പി സംഗീത കോളിച്ചാൽ, റിട്ട. അധ്യാപിക കെ ജി ഇന്ദിര, സംരംഭക സിന്ധു സുരേഷ് കുമാർ , തച്ചർ കടവ് അങ്കണവാടി വർക്കർ സി എസ് കൊച്ചുത്രേസ്യ, പാലിയേറ്റീവ് നേഴ്സ് പി അനിതകുമാരി , ക്ഷീര കർഷക ആർ ദീപ നായർ , ടൈലർ മേരി ജെയിംസ് കുന്നേൽ പുരയിടം, ഓട്ടോ ഡ്രൈവർ കെ എസ് ബിന്ദു പനത്തടി എന്നിവരെയാണ് ആദരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *