പാണത്തൂർ- ജോലി ലഭിച്ചതിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ തന്നെ തനിക്ക് ചാർജ്ജുള്ള വാർഡിലെ നികുതി പിരിവ് ഇനത്തിൽ 100% പൂർത്തീകരിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥയായ ഷീബ ആർ. 2025 – 26 സാമ്പത്തിക വർഷത്തിൽ പനത്തടി ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിൽ നൂറു ശതമാനം നികുതിപിരിവ് പൂർത്തിയാക്കിയത് താൻ ജോലിയിൽ പ്രവേശിച്ചതിൻ്റെ ഒന്നാം വാർഷിക ദിനത്തിലാണ് എന്നുള്ളത് യാദൃശ്ചികമായി. സാമ്പത്തിക വർഷം പൂർത്തിയാകുവാൻ
മൂന്നാഴ്ച ബാക്കി നിൽക്കേയാണ് വാർഡ് മെമ്പർ രാധിക കെ യുടെ സഹായത്തോടെ ഷീബ ആർ വസ്തു നികുതി പിരിവ് ഇനത്തിൽ നൂറു ശതമാനം പൂർത്തീകരിച്ചത്. വാർഡ് മെമ്പർ രാധിക കെ, വാർഡ് ക്ലർക്ക് ഷീബ ആർ എന്നിവരുടെ കഠിനപരിശ്രമമാണ് വാർഡിനെ നികുതി പിരിവ് ഇനത്തിൽ നൂറു ശതമാനത്തിൽ എത്തിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ഷീബക്ക് ആദ്യ നിയമനം ലഭിച്ചത് പനത്തടിയിലായിരുന്നു.
ജോലി ലഭിച്ചതിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ തന്നെ നികുതി പിരിവ് ഇനത്തിൽ 100% നേട്ടം കൊയ്ത് പനത്തടി ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗസ്ഥ ഷീബ ആർ .












Leave a Reply