എസ്.എസ്.എൽ.സി, ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും.

 

എസ്.എസ്.എൽ.സി, ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും. രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വെള്ളിയാഴ്‌ചയും ആരംഭിക്കും.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ വ്യാഴാഴ്‌ചത്തെ എസ്.എസ്.എൽ.സി പരീക്ഷയും 5, 6, 7 തീയതികളിലെ ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും. എസ്.എസ്.എൽ.സി മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഏഴിന് ആരംഭിച്ച് 28ന് പൂർത്തിയാക്കും. മേയ് മൂന്നാംവാരത്തിനുള്ളിൽ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *