ഉദുമയിലെ ക്ഷേത്രത്തിൽ ഭണ്ഡാരം കവർന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പോലീസ്.

ബേക്കൽ: ഉദുമയിലെ ക്ഷേത്രത്തിൽ ഭണ്ഡാരം കവർന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പോലീസ്.
ഉദുമ കൊങ്കിണി വളപ്പിൽ അമ്പലത്തിൽ ഭണ്ഡാരം മോഷ്ടിച്ചക്കേസിലെ പ്രതി ഉദുമ മാർക്കറ്റ് റോഡ് സ്വദേശി കെ.വിസജിത്ത് എന്നകുളിയൻ സജിത്താണ്(41) അറസ്റ്റിലായത്. ഫെബ്രുവരി 27-നും മാർച്ച് ഒന്നിനും ഇടയിൽ അമ്പലത്തിന്റെ വരാന്തയിൽ സൂക്ഷിച്ചിരുന്ന ഭണ്ഡാരമാണ് പ്രതി കവർന്നത്. ബേക്കൽ സബ് ഇൻസ്‌പെക്ടർ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അതിവേഗം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *