ചാമുണ്ഡിക്കുന്ന്: ഗവ:ഹൈസ്കൂൾ ചാമുണ്ഡിക്കുന്നിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ ദിന പ്രതിജ്ഞ, മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം എന്നിവ ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലി വിളിച്ചു ചേർത്തു. വിദ്യാർത്ഥികൾ ഒന്നാകെ സുംബ ഡാൻസിൽ അണിനിരന്നു.സ്കൂൾ പാർലമെന്റ് ലഹരി വിരുദ്ധ പ്രമേയം പാസ്സാക്കി. ലഹരി വിരുദ്ധ ദിന സംസ്ഥാന തല ഉദ്ഘാടനം പ്രദർശിപ്പിച്ചു. അഡ്വ: അശ്വന്ത് പത്മൻ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് കൈകാര്യം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ അശോകൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ദിവ്യ ടീച്ചർ തുടങ്ങിയവർ ദിനാചരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ സുഹാസ് കെ ചടങ്ങിൽ സംബന്ധിച്ചു. SPG നോഡൽ ടീച്ചർ ശ്രീ ഉദയൻ മാസ്റ്റർ നന്ദി അറിയിച്ചു സംസാരിച്ചു. ലഹരി വിരുദ്ധ ഫ്ലാഷ് മൊബ്, പോസ്റ്റർ നിർമാണം തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ നടത്തി.

ഗവ:ഹൈസ്കൂൾ ചാമുണ്ഡിക്കുന്നിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു












Leave a Reply