അരിപ്രോട്: അരിപ്രോട് തുരുത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 2026മാർച്ച് 17,18 (1201 മീനം 3,4) ചൊവ്വ,ബുധൻ ദിവസങ്ങളിലായി ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മേക്കാട്ടില്ലത് കേശവപട്ടേരിയുടെയും, മേൽശാന്തി എൻ. എസ്. ഭട്ടിന്റെയും മഹനീയ കാർമ്മികത്വത്തിൽ നടക്കും.
മാർച്ച് 17 ചൊവ്വ കലവറ നിറക്കൽ ഘോഷയാത്ര,ലളിതാ സഹസ്രനാമം, ആദ്ധ്യാത്മിക പ്രഭാഷണം,ആചാര്യ വരവേൽപ്പ്, വിളക്ക്പൂജ, ഭജന,നിറമാല, കൈകൊട്ടിക്കളി, തുടർന്ന് (കണ്ണൂർ സംഘ കലയുടെ മൾട്ടിവിഷൻ വിൽകലാ മേള)
മാർച്ച് 18 ബുധൻ രാവിലെ 9.40 മുതൽ 10.20 വരെയുള്ള ശുഭമുഹൂർത്തത്തിൽ ഇടവം രാശി പൂരുരുട്ടാതി നക്ഷത്രം ഒന്നാം പാദത്തിൽ തന്ത്രീശ്വരൻ മേക്കാട്ടില്ലത് കേശവ പട്ടേരി പൊങ്കാല അടുപ്പിൽ ഭദ്രദീപം പകരും. തുടർന്ന് പൊങ്കാല നിവേദ്യ സമർപ്പണം, ഉച്ചപൂജ,നാഗത്തിന് നൂറും പാലും, പ്രസാദ വിതരണം, അന്നദാനം.
അരിപ്രോട് ശ്രീ തുരുത്തിൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 2026 മാർച്ച് 17,18ചൊവ്വ, ബുധൻ തീയതികളിൽ











Leave a Reply