കോളിച്ചാൽ : കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും പുതിയ ബസ് റൂട്ടായി ആരംഭിച്ച് ബന്തടുക്കയിൽ നിന്നും പുറപ്പെടുന്ന ആദ്യ ബസ് രാവിലെ 4.30 മണിക്ക് കുറ്റിക്കോൽ, കൊട്ടോടി,ചുള്ളിക്കര വഴി കാഞ്ഞാങ്ങാട് 5.40-ന് പരുശുരാം എക്സ്പ്രസ് തീവണ്ടിക്ക് യാത്ര ചെയ്യുവാൻ സൗകര്യത്തിലും തിരിച്ച് കാഞ്ഞങ്ങാട് നിന്നും വൈകുന്നേരം 7-15 ന് പുറപ്പെട്ട് മാലക്കല്ല്, കോളിച്ചാൽ ചൂരിത്തോട് വഴി ബന്തടുക്കയിൽ 8-20-ന് തിരികെയെത്തുന്ന കെ എസ് ആർ ടി.സി ബസിന് ചൂരിത്തോട് പൗരാവലി ഉഷ്മളമായ സ്വീകരണം നല്കി. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തംഗം ജോസ് പാറത്തട്ടേൽ ,മുൻ പഞ്ചായത്തംഗങ്ങളായ പൂഴനാട് ഗോപാലകൃഷ്ണൻ , നാരായണി കക്കച്ചാൽ എന്നിവർ നേതൃത്വം നല്കി. എരിഞ്ഞിലംകോട് നടന്ന സ്വീകരണ പരിപാടിയിൽ പനത്തി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ അജിത്ത്, പഞ്ചായത്തംഗം എൻ വിൻസെന്റ് എന്നിവർ നേതൃത്വം നല്കി.
കാഞ്ഞങ്ങാട് – ബന്തടുക്ക കെ എസ് ആർ ടി.സി ബസിന് ചൂരിത്തോട് പൗരാവലി ഉഷ്മളമായ സ്വീകരണം നല്കി .












Leave a Reply