മാര്‍ച്ച് 3 ന് ആകാശത്ത് അപൂര്‍വ്വ ചന്ദ്രഗ്രഹണം കാണാം; ബ്ലഡ് മൂണിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നറിയാം

ആകാശ കാഴ്ചകള്‍ എപ്പോഴും വിസ്മയമുണര്‍ത്തുന്നവയാണ്. ഓരോ കാഴ്ചകളും എപ്പോഴും മനോഹരവുമാണ്. അക്കൂട്ടത്തിലൊന്നാണ് ചന്ദ്രഗ്രഹണം. ഈ വര്‍ഷം മാര്‍ച്ച് 3 നാണ് 2026 ലെ ആദ്യത്തെ ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്ന അപൂര്‍വ്വ ചന്ദ്രഗ്രഹണം സംഭവിക്കാന്‍ പോകുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഈ അപൂര്‍വ്വ ആകാശ വിസ്മയം ദൃശ്യമാകും.പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ നിഴല്‍ നേരിട്ട് ചന്ദ്രനില്‍ പതിക്കുകയും ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുമ്പോള്‍ ചന്ദ്രന്‍ ചുവന്ന നിറത്തില്‍ കാണപ്പെടുകയും ചെയ്യും. ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണമാണിത്. ഇന്ത്യയില്‍ ഗ്രഹണം തുടക്കം മുതല്‍ അവസാനം വരെ കാണാനാവില്ല എങ്കിലും ചന്ദ്രോദയത്തിന് തൊട്ടുപിന്നാലെ ചന്ദ്രന്‍ ചുവപ്പായി മാറുന്നത് പല പ്രദേശങ്ങളിലും കാണാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *