കേരള സർക്കാർ ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ ഹോമിയോപ്പതി വകുപ്പും, നാഷണൽ ആയുഷ് മിഷൻ കേരളവും ചേർന്ന് ആയുഷ് ഹെൽത്തി കേരള സന്ദേശ പ്രചരണ യാത്ര നടത്തി .

 

കോളിച്ചാൽ : കേരള സർക്കാർ ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ, ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷൻ കേരളവും ചേർന്ന് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ആയുഷ് ഹെൽത്തി കേരള സന്ദേശ പ്രചരണ യാത്ര കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രി പരിസരത്ത് നിന്ന് 26/02/2026 നു രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകീട്ട് 6 മണിക്ക് പനത്തടി ഗ്രാമപഞ്ചായത്തിലെ കോളിച്ചാലിൽ അവസാനിച്ചു. നല്ല ഭക്ഷണം, ചിട്ടയായ ജീവിതരീതി, മതിയായ ഉറക്കം, പിരിമുറുക്കമില്ലാത്ത മാനസികാവസ്ഥ എന്നിവയെ കുറിച്ചുള്ള ബോധവത്കരണമാണ് ഈ പ്രചാരണ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം.
ബഹുമാനപ്പെട്ട പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. രഘുനാഥ്‌ ഉദ്ഘാടനം നിർവഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി പദ്മകുമാരി അധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത് 12ാം വാർഡ് മെമ്പർ ശ്രീമതി അനില കുമാരി സ്വാഗതവും 3ാം വാർഡ് മെമ്പർ വേണുഗോപാൽ കെ. കെ, 8ാം വാർഡ് മെമ്പർ ഷിബു ,11-ാം വാർഡ് മെമ്പർ ഐസി ഐസക്ക് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പനത്തടി ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. അഷിജ. കെ. എം നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *