ഇമ്പശേഖറിന് സ്ഥലം മാറ്റം; അർജുൻ പാണ്ഡ്യൻ പുതിയ കാസർകോട് ജില്ലാ കളക്ടർ

കാസർകോട്: തൃശൂർ ജില്ലാ കലക്ടറായ അർജുൻ പാണ്ഡ്യനെ കാസർകോട് ജില്ലാ കലക്ടറായി നിയമിച്ചു. നിലവിലെ കലക്ടർ കെ ഇൻബശേഖറിനെ മാറ്റിയ ഒഴിവിലേക്കാണ് നിയമനം.ഇമ്പ ശേഖറിന് പകരം നിയമനം നൽകിയിട്ടില്ല.

ഇടുക്കിയിലെ ഏലപ്പാറ ബോണാമിയിൽ ജനിച്ച അർജുൻ 2017 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. പർവതാരോഹണത്തിലെ അദ്ദേഹത്തിന്റെ നേട്ടങ്ങൾ ശ്രദ്ധേയമാണ്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോയും യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എൽബ്രസും കീഴടക്കിയ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ വർഷത്തെ മികച്ച കലക്ടർക്കുള്ള റവന്യൂ പുരസ്കാരം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *