പാണത്തൂർ: കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി പാണത്തൂർ ഫാമിലി ഹെൽത്ത് സെന്ററിനായി (FHC) നിർമ്മിച്ച പുതിയ ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് ചേരുന്നു. ഫെബ്രുവരി 25-ന് (ഇന്ന്) വൈകുന്നേരം 4 മണിക്ക് പാണത്തൂർ എഫ്.എച്ച്.സി ഹാളിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
മാർച്ച് 2-ന് നടക്കുന്ന ചടങ്ങിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ആലോചിക്കുന്നതിനും വിപുലമായ സംഘാടക സമിതി രൂപീകരിക്കുന്നതിനുമായി ചേരുന്ന യോഗത്തിൽ താല്പര്യമുള്ള എല്ലാവരും സംബന്ധിക്കണമെന്ന് പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.












Leave a Reply