ഒടയഞ്ചാൽ: വൃക്ക രോഗബാധിതനായി ചികിത്സയിലായിരുന്ന ഒടയൻചാൽ ചക്കിട്ടടുക്കത്തെ മുരളീധരൻ (37) വിട വാങ്ങി.
വി ദാമോദരൻ നായരുടെയും രാധയുടെയും മകനാണ്. ഭാര്യ: സുകന്യ ( കക്കറ ) ഏക മകൻ അഥർവ് ( എൽകെജി വിദ്യാർത്ഥി ) സഹോദരി: സരിത ( കോതോട്ടു പാറ )
ശവ സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
അദ്ദേഹത്തിന്റെ തുടർചികിത്സയ്ക്ക് നാട്ടുകാരും സഹപ്രവർത്തകരും ഒത്തുചേർന്ന് കാരുണ്യ യാത്ര സംഘടിപ്പിക്കാൻ ഇരിക്കേ യാണ് മുരളിധരൻ മരണത്തിന് കീഴടങ്ങിയത്. മുരളിക്ക് വേണ്ടി കുടജാദ്രി ബസ് നാളെ നടത്താനിരുന്ന കാരുണ്യ യാത്ര അദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടർന്ന് ക്യാൻസൽ ചെയ്തു.












Leave a Reply