വയനാട് : വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ശക്തമായ മഴ. നേരത്തെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയാണിത്. മുണ്ടക്കൈ പുന്നപ്പുഴയില്‍ ബെയ്‌ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്കുണ്ട്. ഉരുള്‍പൊട്ടലുണ്ടായോ എന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. എന്നാൽ കഴിഞ്ഞ ഉരുൾപൊട്ടലിലുണ്ടായ ചെളി കനത്ത മഴയിൽ ഒഴുകി പോകുന്നതാണെന്നും മുണ്ടക്കൈയിൽ ഉണ്ടായത് ഉരുൾപൊട്ടൽ അല്ല എന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
നൂറ് മില്ലിമീറ്റര്‍ മഴയാണ് മുണ്ടക്കൈ വനമേഖലയില്‍ പെയ്തത്. കോഴിക്കോടിന്റെ മലയോര മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. മുത്തന്‍പുഴ, മറിപ്പുഴ, ആനക്കാംപൊയില്‍ മേഖലയിലാണ് മഴ ശക്തമായത്. ഇരുവഴിഞ്ഞിപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി.













Leave a Reply