അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ നടപടി: സിപിഐഎം ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി മാധവന്‍ മണിയറയെ നീക്കി

കാസര്‍ഗോഡ്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കാസര്‍ഗോഡ് സിപിഐഎമ്മില്‍ നടപടി. ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാധവന്‍ മണിയറയെ നീക്കി. പകരം കെ ബാലകൃഷ്ണനെ പുതിയ ഏരിയാ സെക്രട്ടറിയായി നിയമിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലുള്‍പ്പെടെ മാധവന്‍ മണിയറയ്‌ക്കെതിരെ പരാതിയുയര്‍ന്നിരുന്നു. ഇന്നലെ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അനാരോഗ്യം കാരണമാണ് മാധവന്‍ മണിയറയെ മാറ്റിയതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്റെ സാന്നിദ്ധ്യത്തിലാണ് യോഗം ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *