പാണത്തൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും മഹല്ല് നിവാസികളും തുളൂർ വനത്ത് ഭഗവതീ ക്ഷേത്രം സന്ദർശിച്ചു .

 

പാണത്തൂർ: പാണത്തൂർ മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിനോടനുബന്ധിച്ച് പാണത്തൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും മഹല്ല് നിവാസികളും തുളൂർ വനത്ത് ഭഗവതീ ക്ഷേത്രം സന്ദർശിച്ചു. മാനവ സൗഹൃദത്തിന്റെ ഭാഗമായി വർഷങ്ങളോളമായി കളിയാട്ടത്തിനോട് അനുബന്ധിച്ചും ഉറൂസിനോടനുബന്ധിച്ചും പരസ്പരം ക്ഷേത്രവും പള്ളിയും സന്ദർശിച്ചു വരുന്നു.

മുസ്ലിം ജമായത്ത് ഭാരവാഹിൾ പട്ടുവം ഇബ്രാഹിമിന്റെ നേതൃത്വത്തിൽ
കിഴക്കൂലോത്ത്എ ത്തുകയും കാട്ടൂർ തമ്പാൻ നായർ , എൻ.ശ്രീധരൻ നായർ എന്നിവർ ചേർന്ന്
സ്വീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *