മലയോര ഹൈവേ വഴി അഡൂർ – ചിറ്റാരിക്കാൽ റൂട്ടിൽ ശ്രീകൃഷ്ണ ബസ് സർവീസ് ആരംഭിച്ചു.

മലയോര ഹൈവേ വഴി ശ്രീകൃഷ്ണ ബസ് സർവീസ് ആരംഭിച്ചു .

മാലോം: മലയോര ഹൈവേ വഴി അഡൂർ – ചിറ്റാരിക്കാൽ റൂട്ടിൽ ശ്രീകൃഷ്ണ ബസ് സർവീസ് ആരംഭിച്ചു. ഇതോടെ കോളിച്ചാൽ മാലോം മലയോരഹൈവേയിൽ യാത്രമാർഗ്ഗമായി.
അഡൂർ നിന്നും രാവിലെ 6.25 ന് പുറപ്പെടുന്ന ബസ് കോളിച്ചാലിൽ 7.40 ന് എത്തിചേരും കോളിച്ചാൽ നിന്നും 8.30 ന് പുറപ്പെട്ട് മാലോം വഴി കൊന്നക്കാട് ബസ് സ്റ്റാൻഡിൽ പോയി 9.45 ന് ചിറ്റാരിക്കാൽ എത്തും. തിരികെ 10.05 ന് പുറപ്പെട്ട് കൊന്നക്കാട് പോയി 12.35 ന് അഡൂർ എത്തും.. ഉച്ചതിരിഞ്ഞു 2.05 ന് അഡൂർ നിന്ന് പുറപ്പെടുന്ന ബസ് 5 മണിക്ക് ചിറ്റാരിക്കാൽ എത്തി തിരികെ 7.28 ന് അഡൂർ ഹാൾട്ട് എന്ന രീതിയിലാണ് സർവീസ്. പുതിയ സർവിസിന് ചുള്ളി ഉള്ളപെട ഉള്ള മലയോരഗ്രാമങ്ങളിൽ സ്വീകരണം നൽകി നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *